കോട്ടയം: റബറിന് അന്താരാഷ്ട്ര വില കുറഞ്ഞതോടെ ആഭ്യന്തര വിലയും ഇടിഞ്ഞു. ടയര്‍ കമ്പനികള്‍ക്കു വേണ്ടി ഇടനിലക്കാരാണ് വില കുറച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. വില്പനയ്ക്ക് ഷീറ്റ് വരവ് കുറവായിരുന്നു. മഴ വീണ്ടും സജീവമായതും ഇല കൊഴിച്ചിലും ടാപ്പിംഗിനെ ബാധിച്ചു. ആര്‍.എസ്.എസ് ഫോര്‍ റബര്‍ ബോര്‍ഡ് വില 188 രൂപയും വ്യാപാരി വില 180 രൂപയുമാണ്. ബാങ്കോക്ക് ആര്‍.എസ്.എസ് ഫോര്‍ വില 183 രൂപ.
റബര്‍ വില ഇടിയുന്ന സാഹചര്യത്തില്‍ വില്പനക്ക് റബര്‍ എത്തിക്കാതെ വിപണിയില്‍ നിന്ന് വിട്ടുനിന്നുള്ള സമരത്തിനൊരുങ്ങുകയാണ് റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ.
റബറിന്റെ അടിസ്ഥാന വില 250 രൂപയാക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. റബറിന് വില ഇടിഞ്ഞിട്ടും ഇതുവരെ ആ വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നില്ലെന്നതാണ് കര്‍ഷകരെ ചൊടിപ്പിക്കുന്നത്. കൂടാതെ, റബര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കണമെന്നും ആവശ്യമുണ്ട്.
റബര്‍ വില സ്ഥിരതാ പദ്ധതിയില്‍ അടിസ്ഥാന വില 250 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണം. റബര്‍ റീ പ്ലാന്റിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 'വിലയില്ലെങ്കില്‍ റബറില്ല' എന്ന മുദ്രാവാക്യവുമായി ഒക്ടോബര്‍ 8ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും
- എബ്രഹാം വര്‍ഗീസ് കാപ്പില്‍, ദേശീയ പ്രസിഡന്റ് എന്‍.സി.ആര്‍.പി .എസ്
അന്താരാഷ്ട്ര വില ( കിലോയ്ക്ക്)
ചൈന -182രൂപ
ടോക്കിയോ -190 രൂപ
ബാങ്കോക്ക് -183 രൂപ
വിപണിയില്‍ നിന്ന് പിന്നോട്ടടിച്ച് കുരുമുളക് കര്‍ഷകരും
കിലോക്ക് 700 രൂപ കടന്ന കുരുമുളക് വില താഴ്ന്നതോടെ വിപണിയില്‍ നിന്ന് കര്‍ഷകരും വിട്ടു നിന്നു. നവരാത്രി, ദീപാവലി ആഘോഷമെത്തിയിട്ടും ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് വില ഉയരാത്തതിന് പ്രധാന കാരണം. ജി.എസ്.ടി വെട്ടിച്ചുള്ള കച്ചവടത്തിന് കേരളത്തിലെ വ്യാപാരികള്‍ തയ്യാറല്ലാത്തതിനാല്‍ തമിഴ്‌നാട്, കര്‍ണാടക മേഖലകളില്‍ നിന്ന് കുരുമുളക് വാങ്ങാനാണ് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഇറക്കുമതി കുരുമുളക് വ്യാപകമായി സ്റ്റോക്കുള്ളതും വില ഇടിവിന് കാരണമായി.
കയറ്റുമതി നിരക്ക് (ഒരു ടണ്ണിന്)
ഇന്ത്യ -8100 ഡോളര്‍
ശ്രീലങ്ക -7300 ഡോളര്‍
വിയറ്റ് നാം - 6500 ഡോളര്‍
ബ്രസീല്‍ - 6200 ഡോളര്‍
ഇന്തോനേഷ്യ - 7200 ഡോളര്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |