തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമരം കടുപ്പിക്കുന്നു.കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ സമരരംഗത്തുള്ള ഡോക്ടർമാർ ഇന്ന് തിയറി ക്ലാസുകൾ ബഹിഷ്കരിക്കും.മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.10ന് മെഡിക്കൽ കോളേജുകളിൽ ധർണ നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം.റ്റി, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസും അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കരിദിനവും,ധർണ്ണയും നടത്തിയിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ ഡോക്ടർമാർ ഔദ്യോഗിക യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാതെ പുതിയ മെഡിക്കൽ കോളേജുകളിലേക്ക് കൂട്ട സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |