പെരിന്തൽമണ്ണ : ഷവർമ്മ വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് 14കാരിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവും ഒത്താശ ചെയ്തതിന് കുട്ടിയുടെ മാതാവും അറസ്റ്റിലായി. അമ്മിനിക്കാട് മച്ചിങ്ങൽ മുഹമ്മദ് ഷാഫിയെയാണ്(34) സി.ഐ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പരിചയക്കാരിയായ മാതാവ് മുഖേനയാണ് 14കാരിയെ പരിചയപ്പെട്ടത്. കഴിഞ്ഞ സ്‌കൂൾ അവധിക്കാലത്ത് ഷവർമ വാങ്ങിനൽകാമെന്ന് പറഞ്ഞ് പെരിന്തൽമണ്ണയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇതിന് കുട്ടിയുടെ മാതാവ് ഒത്താശ ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പ്രതിയെയും 45 കാരിയായ മാതാവിനേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |