മുംബയ്: വിമൻസ് പ്രീമിയർ ലീഗിന്റെ (ഡബ്ല്യു.പി.എൽ) പ്രഥമ ചെയർമാനായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്. മുംബയ‌്‌യിൽ നടന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷിനെ തിരഞ്ഞെടുത്തത്.
എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി ക്രിക്കറ്റ് ഭരണരംഗത്ത് സജീവമായ ജയേഷ് കെ.സി.എയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി പദവികൾ അലങ്കരിച്ചു. 2019-ൽ ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2022 മുതൽ കെ.സി.എ പ്രസിഡന്റാണ്. കേരള ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ രണ്ട് സീസണുകൾക്കും ചുക്കാൻ പിടിച്ചത് ജയേഷാണ്.
"എന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐയ്ക്കും പിന്തുണ നൽകിയ കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. വിമൻസ് പ്രീമിയർ ലീഗിനെ കൂടുതൽ മികച്ചതാക്കാനും വനിതാ ക്രിക്കറ്റർമാർക്ക് പുതിയ അവസരങ്ങൾ നൽകാനും പ്രയത്നിക്കും" - ജയേഷ് ജോർജ് പറഞ്ഞു.ജയേഷ് ജോർജിന്റെ നിയമനം കേരളം ആരംഭിക്കാനിരിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന് വലിയ ഉത്തേജനമാകുമെന്നും ഡബ്ല്യു.പി.എൽ മത്സരങ്ങൾക്കും മറ്റ് പ്രധാന വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്കും വേദിയൊരുക്കാൻ വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷയെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |