കോട്ടയം: അമ്മഞ്ചേരി കടപ്പായിൽ പൗർണമിയിൽ ഡോ.കെ.ആർ ഹരിലാൽ ( 90) നിര്യാതനായി. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും പതോളജി വിഭാഗം മേധാവിയുമായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായ തിരുവനന്തപുരം പോങ്ങുംമൂട് കടപ്പായിൽ പരേതനായ കെ.വി രാഘവന്റെയും പൊന്നമ്മയുടെയും മകനാണ്. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായ തഴവ കോട്ടുകോയിക്കൽ പരേതനായ വേലായുധന്റെ മകളും കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ.രാധാ ഹരിലാലാണ് ഭാര്യ. മക്കൾ:ഡോ.വേണു ഹരിലാൽ (യു.കെ), രാജു ഹരിലാൽ (ടെക്‌നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ:ഡോ.മായ വേണു (യു.കെ), ഇന്ദുലക്ഷ്മി (ടെക്‌നോ പാർക്ക്, തിരുവനന്തപുരം). ഗൗതം, സ്വേത, ഉത്തര എന്നിവർ ചെറുമക്കൾ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |