തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സമാശ്വാസ സഹായം 4500 രൂപയിൽ നിന്ന് വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ് നടപ്പാക്കുന്നത്. കേന്ദ്രവിഹിതം ലഭിക്കാനുള്ള താമസം കാരണമാണ് സഹായ വിതരണം വൈകുന്നത്. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാന വിഹിതം മാത്രമായി നൽകാനാവില്ല. സംസ്ഥാന വിഹിതം നൽകാൻ പണം റെഡിയാണെന്നും കേന്ദ്രാനുമതി ലഭിച്ചാൽ സഹായം വിതരണം ചെയ്യുമെന്നും കെ.കെ.രമയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |