പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥരും കേസിൽ പ്രതികളായേക്കും. ശബരിമലയിൽ സ്വർണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നടവരവായി ലഭിച്ചാൽ അളവും തൂക്കവും മൂല്യവും നിർണയിച്ച് മഹസർ തയ്യാറാക്കണം. രജിസ്റ്ററിൽ രേഖപ്പെടുത്തി 3എ രസീത് എഴുതണം. ഇവ പ്രത്യേകം പൊതികളാക്കി കവറിലിട്ട് സീൽ ചെയ്ത് ആദ്യം ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലേക്കും ഏഴു ദിവസത്തിനുള്ളിൽ തിരുവാഭരണ രജിസ്റ്ററിൽ ഉൾക്കൊള്ളിച്ച് സബ്ഗ്രൂപ്പ് ഓഫീസിന്റെ സ്ട്രോംഗ് റൂമിലേക്കും മാറ്റണം.
ഈ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. അന്വേഷണം നടക്കുന്നതിനാൽ കോടതിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തുടർനടപടികളെന്ന് ദേവസ്വം മെമ്പർ അഡ്വ. എ.അജികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |