തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റേതായി സൂക്ഷിച്ചിട്ടുള്ള സ്വർണം സംബന്ധിച്ച് ദേവസ്വം ബോർഡിന് വ്യക്തമായ കണക്കുണ്ടെന്നും കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രസിഡന്റ് പി.എസ് പ്രശാന്ത്. ബോർഡിന്റെ 18സ്ട്രോംഗ് റൂമുകളിലായി എ,ബി,സി കാറ്റഗറികളിലായാണ് സ്വർണം സൂക്ഷിച്ചിട്ടുള്ളത്. പൗരാണിക മൂല്യമുള്ളവയാണ് എ കാറ്റഗറിയിൽ. ഉത്സവാദികൾക്ക് ഉപയോഗിക്കുന്ന സ്വർണം ബി കാറ്റഗറിയിലും ആഭരണങ്ങൾ മുതലായവ സി കാറ്റഗറിയിലുമാണ്. രജിസ്റ്ററുകൾ അതത് സ്ട്രോംഗ് റൂമുകളിലുണ്ട്.
ഗോൾഡ് മോണിറ്റൈസേഷന്റെ ഭാഗമായി കോടതി നിർദ്ദേശപ്രകാരം ഓഡിറ്റിംഗിന് വിധേയമായി 467കിലോഗ്രാം സി കാറ്റഗറി സ്വർണം റിസർവ് ബാങ്കിന് കൈമാറിയിട്ടുണ്ട്. ഈ സ്വർണത്തിന് ആർ.ബി.ഐ വർഷംതോറും മൂന്ന് കോടി രൂപ പലിശയും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |