ലണ്ടൻ: ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ്, 1968ൽ സ്ഥാപിതമായ വെങ്കല പ്രതിമയ്ക്ക് നേരെ അജ്ഞാതർ ആക്രമണം നടത്തിയത്. പ്രതിമയുടെ അടിത്തറയിൽ ഇന്ത്യാ വിരുദ്ധ വാചകങ്ങൾ എഴുതി വികൃതമാക്കി. ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗാന്ധി ജയന്തി ആഘോഷിക്കാനിരിക്കെയാണ് ആക്രമണം. പ്രതിമ പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |