ലോകത്തിലെ തന്നെ മുൻനിര എയർലൈൻ കമ്പനിയായ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾനിരോധിക്കാനൊരുങ്ങുന്നു. പവർ ബാങ്കുകൾ കൈയിൽ കരുതുന്നതിനും വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദീർഘദൂര യാത്ര ചെയ്യുന്നവർ സ്വന്തം ഇലക്ട്രോണിക് ഡിവൈസുകൾ പൂർണമായും ചാർജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ,, ടാബ്‌ലെറ്റുകൾ, ക്യാമറകൾ തുടങ്ങിയവയ്ക്കൊപ്പം യാത്രക്കാർ പവർ ബാക്കപ്പിനായി പവർ ബാങ്കുകൾ കൈയിൽ കരുതാറുണ്ടായിരുന്നു. ഇതിനാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ലിഥിയം ബാറ്ററികളുടെ അപകടസാദ്ധ്യത മുൻകൂട്ടിക്കണ്ടാണ് പവർ ബങ്ക് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലിഥിയം അയൺ ബാറ്ററിയും പോളിമർ ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുകൾക്ക് കേടുപാട് സംഭവിക്കുകയോ ഓവർചാർജ് ആകുകയോ ചെയ്താൽ തീപിടിത്തത്തിന് കാരണമാകുമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാരുടെ സൗകര്യത്തിന് ഇൻ സീറ്റ് ചാർജിംഗ് സംവിധാനം നൽകുന്നതിനൊപ്പം അപകട സാദ്ധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും എയർലൈൻസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |