SignIn
Kerala Kaumudi Online
Thursday, 02 October 2025 11.46 PM IST

പ്രമുഖരുടെ പ്രിയമരുന്നിന് ഇന്ത്യയിൽ അനുമതി; പ്രമേഹ രോഗികൾ 'ഒസെംപിക്' തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

Increase Font Size Decrease Font Size Print Page
ozempic

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാ നോർഡിസ്‌കിന്റെ സെമാഗ്ലൂ​റ്റൈഡ് ഇൻജെക്ഷനായ ഒസെംപികിന് ഇന്ത്യയിൽ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് ഉപയോഗിക്കുന്നത്. എന്താണ് ഒസെംപിക്? എങ്ങനെയാണ് ഈ മരുന്ന് ശരീരത്തിൽ പ്രവർത്തിക്കുന്നത്? എന്തെല്ലാമാണ് ഇതിലൂടെ നേരിടാൻ പോകുന്ന വെല്ലുവിളികൾ എന്നിവ പരിശോധിക്കാം.

ടൈപ്പ് 2 പ്രമേഹമുളള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രധാനമായും സഹായിക്കുന്ന സെമാഗ്ലൂ​റ്റൈഡ് മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെംപിക്. ദഹനം സാവാധാനത്തിലാക്കുന്നതിനും ഭക്ഷണത്തിനുശേഷം ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക ഹോർമോണുകളായി പ്രവർത്തിക്കുന്ന ജിഎൽപി 1 റിസെപ്​റ്റർ ആഗോണിസ്​റ്റിന്റെ വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്. ആഴ്ചയിൽ ഒരു തവണമാത്രം കുത്തിവയ്പ്പായി എടുക്കുന്ന മരുന്നിന് 2017ലാണ് യുഎസ് ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയത്.

രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്നതിനോടൊപ്പം രോഗികളുടെ ഭാരം കുറയാനും ഈ മരുന്ന് സഹായിക്കും. ഒസെംപികിന്റെ ഉയർന്ന വീര്യമുളള മരുന്നായ വെഗോവിയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നായി വിനിയോഗിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത രോഗികൾക്ക് ഒസെംപിക് ഇൻജെക്ഷൻ കൊടുക്കാൻ സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. ലോകത്തിൽ ഏ​റ്റവും കൂടുതൽ പ്രമേഹ രോഗികളുളള ഇന്ത്യയിൽ ഇതൊരു ശുഭപ്രതീക്ഷയാണ് നൽകുന്നത്.


ഒസെംപിക് സഹായിക്കുന്നത്
1. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ പാൻക്രിയാസിൽ നിന്നുളള ഇൻസുലിനെ പുറത്തേക്കുവിടുന്നു. ഇതിലൂടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
2. ഗ്ലൂക്കോൺ സ്രവത്തിന്റെ ഉൽപ്പാദനം കുറയ്ക്കുന്നു. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു.
3. ദഹനസമയം കൂട്ടുന്നു.
4. വിശപ്പ് ഇല്ലാതാക്കുന്നു. ഇതിലൂടെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


ഇന്ത്യയിൽ അനുമതി
അന്താരാഷ്ട്ര തലത്തിൽ ദീർഘനാളുകളായി നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒസെംപിക് ഇന്ത്യയിൽ അനുമതി നൽകിയത്. ഇന്റേണൽ മെഡിസിൻ സ്‌പെഷില്യസ്​റ്റായ ഡോക്ടർ സഞ്ജയൻ റോയി ഒരു മാദ്ധ്യമത്തോട് പറഞ്ഞതനുസരിച്ച്, ശരീരത്തിലെ ഉപാപജയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ ഒസെംപിക് സഹായിക്കും. ജീവിതശൈലി മാ​റ്റുന്നതിനോടൊപ്പം ഒസെംപികിന്റെ 2.4 മില്ലിഗ്രാം മരുന്നെടുക്കുകയാണെങ്കിൽ ശരീരഭാരവും നിയന്ത്രിക്കാൻ സാധിക്കും.

കൂടാതെ ഗുരുതര ഹൃദ്രോഗമുളള രോഗികൾക്ക് അവസ്ഥയിൽ മാ​റ്റമുണ്ടാകാനും ഒസെംപിക് സഹായിക്കും. ഒസെംപികിന് സമാനമായ ജിഎൽപി 1 മരുന്നുകൾ ശരീരഭാരം 15 മുതൽ 20 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഉപാപജയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, രക്തസമ്മർദ്ദം കുറയ്ക്കുക, ഫാ​റ്റി ആസിഡ് കുറയ്ക്കുക, ഉറക്കതകരാറ് പോലുളള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.


വെല്ലുവിളികൾ
ഒസെംപിക് ഉപയോഗിക്കുന്നതിന് ആരോഗ്യകരമായ ചില പ്രശ്നങ്ങളും നേരിടാൻ സാദ്ധ്യതയുണ്ട്. ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, വയറുവേദന തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുളള സാദ്ധ്യതയുണ്ട്. കൂടാതെ പിത്താശയ സംബന്ധമായ പ്രശ്നങ്ങൾ, കരൾപരമായ അസുഖങ്ങൾ എന്നിവയും ഉണ്ടാകും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായി മാത്രമേ മരുന്ന് ഉപയോഗിക്കാവൂ.


ഇന്ത്യയിലെ നിരക്ക്
ഇന്ത്യയിൽ ഒസെംപികിന്റെ വില നോവോ നോർഡിസ്‌ക് ഇതുവരെയായിട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒസെംപിനേക്കാൾ വീര്യമുളള വെഗോവിക്ക് ഇന്ത്യയിൽ 17,345 മുതൽ 26,015 രൂപ വരെയാകും. ജിഎൽപി 1 വിഭാഗത്തിൽപ്പെട്ട മ​റ്റൊരു മരുന്നായ മൗഞ്ചാരോയ്ക്ക് 14000 മുതൽ 17,500 രൂപ വരെ വിലയാകും. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ഒസെംപികിന്റേയും വില ഇവയോട് അടുത്ത് നിൽക്കും.


ജനപ്രീതി
ആഗോളതലത്തിൽ ഒസെംപികിന്റെ ജനപ്രീതി വളരെ വലുതാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് തന്റെ ശരീരഭാരം കുറച്ചതിൽ ഒരു ഘടകം ഒസെംപികാണ്. പ്രമുഖ ബ്രിട്ടീഷ് ടെലിവിഷൻ അവതാരകനായ ഷാരോൺ ഓസ്‌ബോൺ തന്റെ ശരീരഭാരത്തിന്റെ 40 പൗണ്ട്സ് ഒസെംപിക് ഉപയോഗിച്ച് കുറച്ചെങ്കിലും ഓക്കാനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഗായികയായ ലിസ്സോയും നടിയായ റെബേൽ വിൽസണും ഒസെംപിക് ഉപയോഗിച്ചതായി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രമുഖ ഹാസ്യതാരമായ അമി ഷുമർ തന്റെ ശരീരഭാരം കുറയ്ക്കാൻ ഒസെംപിക് ഉപയോഗിച്ചിരുന്നതായും ഗുരുതര പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചെന്നും പറഞ്ഞു.

TAGS: OZEMPIC, MEDICINE, RATES, INDIA, PERMISSION, SUGAR LEVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.