കുട്ടികളുടെ കാര്യത്തിൽ 'നാം രണ്ട് നമുക്ക് രണ്ട്'- എന്നായിരുന്നു മുമ്പ് പലരും പറഞ്ഞിരുന്നത്. എന്നാൽ കാലം മാറിയതോടെ 'നാം ഒന്ന് നമുക്ക് ഒന്ന്' എന്നായി. കുടുംബങ്ങൾ ചെറുതും സന്തുഷ്ടവുമായിരിക്കണമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ കൂടുതൽ കുട്ടികൾ വേണമെന്ന് ആഗ്രഹമുള്ളവരും ഇക്കാലത്തുണ്ട്. യുകെയിൽ നിന്നുള്ള ഇരുപത്തിയേഴുകാരി ഷെർനെ അങ്ങനെയൊരു അമ്മയാണ്.
വളരെ ചെറുപ്പത്തിൽ, കൃത്യമായി പറഞ്ഞാൽ പതിനാറാമത്തെ വയസിലാണ് ഷെർനെ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. മൂന്ന് പുരുഷന്മാരിൽ നിന്നായി ഏഴ് കുട്ടികളാണ് യുവതിയ്ക്ക് ഉള്ളത്. തന്റെ ജീവിതത്തെക്കുറിച്ച് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു. എന്നാൽ നിരവധി പേർ യുവതിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
വിമർശനങ്ങൾക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട് ഇനിയും കുട്ടികൾ വേണമെന്ന ആഗ്രഹം ഈ ഇരുപത്തിയേഴുകാരിക്കുണ്ട്. 'എനിക്ക് പതിനാറാമത്തെ വയസിൽ ആദ്യ കുഞ്ഞുണ്ടായപ്പോൾ കുറേപ്പേർ എന്നെ പരിഹസിക്കുകയും ജഡ്ജ് ചെയ്യുകയും ചെയ്തു. എനിക്ക് നാണക്കേട് തോന്നി. പതിനാറുകാരിയായ മകൾ പ്രസവിച്ചതറിഞ്ഞപ്പോൾ സ്വന്തം അമ്മയും ആകെ തകർന്നുപോയി, ഇത്രയും ചെറുപ്പത്തിൽ കുഞ്ഞിനെ ശരിയായി പരിപാലിക്കാൻ എനിക്ക് കഴിയില്ലെന്ന് അമ്മ ഭയപ്പെട്ടു. എന്റെ അമ്മയെ ഞാൻ നിരാശപ്പെടുത്തിയതുപോലെ എനിക്ക് തോന്നി'
എന്നാൽ പതിയെ നാണക്കേടൊക്കെ മാറിയെന്ന് മാത്രമല്ല പത്തൊമ്പത് വയസായപ്പോഴേക്ക് നാല് കുട്ടികളുടെ അമ്മയാകുകയും ചെയ്‌തു. മൂന്ന് വ്യത്യസ്ത പങ്കാളികളിലായി ഇപ്പോൾ ഏഴ് മക്കളുണ്ട്. എട്ടാമത്തെ കുഞ്ഞ് വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യത്തെ പങ്കാളിയിൽ നിന്ന് ഒരു കുട്ടിയും രണ്ടാമത്തെയാളിൽ നിന്ന് നാല് മക്കളും മൂന്നാമത്തെയാളിൽ നിന്ന് രണ്ട് മക്കളുമാണ് ഉള്ളത്. മൂന്നാമത്തെയാളായ മാരിയോ തന്നെയാണ് ഇപ്പോഴത്തെ പങ്കാളി.- യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |