കോഴിക്കോട്: നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയായ കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയില്‍ വീട്ടില്‍ മുജീബ് (39)നെ കാപ്പ ചുമത്തി ജയിലിലടച്ചു. പ്രതിയ്ക്ക് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നിരവധി സ്റ്റേഷനുകളിലായി പണവും ആഭരണവും പിടിച്ചുപറി നടത്തിയതിനും വാഹനങ്ങള്‍ മോഷ്ടിച്ചതിനും സ്ഥപനങ്ങളും വീടുകളും മറ്റും കുത്തി തുറന്ന് കവര്‍ച്ച നടത്തിയതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 2024ല്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന പ്രതി ഈ വര്‍ഷം പുറത്തിറങ്ങിയ ശേഷം കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണ കേസിലും തലശ്ശേരിയില്‍ മറ്റൊരു മോഷണ കേസിലും ഉള്‍പ്പെട്ട് കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റിലായിരുന്നു. തുടര്‍ച്ചയായി മോഷണ കേസുകളില്‍ ഉള്‍പ്പെടുകയും പൊതുസമൂഹത്തിന് ഭീഷണിയായി മാറുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കുന്ദമംഗലം പൊലീസ് കാപ്പ നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |