തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ എം.ടി.രചിച്ച ഭാഷാപ്രതിജ്ഞ ശിലാഫലകം പൊളിച്ചുനീക്കിയതിനെതിരെ പ്രതിഷേധം ശക്തം.സെക്രട്ടറിയറ്റ് വളപ്പിൽ ദർബാർ ഹാളിന് മുന്നിൽ പൂന്തോട്ടത്തിൽ സ്ഥാപിച്ച ഫലകമാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയത്.2016ൽ മലയാളം പള്ളിക്കൂടത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എം.ടി. 12 വരികളുള്ള ഭാഷാപ്രതിജ്ഞ എഴുതിനൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ശിലാ ഫലകം യഥാസ്ഥാനത്ത് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു മുഖ്യമന്ത്രിക്ക് കത്തുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |