തിരുവനന്തപുരം: ബഹുനിലകെട്ടിടങ്ങളിലെ തീയണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഫയർഫോഴ്സിന് ഏരിയൽ ലാഡർ പ്ലാറ്ര്‌ഫോം (യന്ത്രഗോവണി) വാങ്ങാൻ 15കോടി രൂപ അനുവദിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഫിൻലാൻഡ് കമ്പനിയാണ് ആഗോള ടെൻഡർ നേടിയത്. ഒരു യന്ത്ര ഗോവണി വാങ്ങാൻ പണം ചെലവിടാൻ അനുവദിച്ച് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്. യന്ത്രഗോവണിക്കു 360 ഡിഗ്രിയിൽ കറങ്ങാനാകും. സ്കൈ ലിഫ്റ്റിനു മുകളിൽ അഞ്ചുപേർക്കു വരെ ഇരിക്കാം. 20 നില ഉയരം വരെ തീയണയ്ക്കാനാകും. ഇതോടെ ബഹുനില കെട്ടിടങ്ങളിൽ ഫയർഫോഴ്സിന് രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും. ഓർഡർ നൽകി 16മാസത്തിനകമേ യന്ത്രഗോവണി ലഭിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |