ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്ക് ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.
32 പേരുമായി വിർജീനിയയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത വിമാനത്തിൽ നോർത്ത് കാരലൈനയിൽ നിന്ന് 61 പേരുമായി എത്തിയ വിമാനമാണ് ഇടിച്ചത്. ടാക്സിവേയിലൂടെ വേഗത കുറച്ച് നീങ്ങവെ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഡെൽറ്റ എയർലൈൻസിന്റേതാണ് ഇരുവിമാനങ്ങളും. കൂട്ടിയിടിയുടെ ഫലമായി വിമാനങ്ങളിൽ ഒന്നിന്റെ ചിറക് വേർപെട്ടു. മറ്റൊന്നിന്റെ കോക്ക്പിറ്റിനും നാശമുണ്ടായി. അപകടത്തിൽ ഒരു വിമാന ജീവനക്കാരന് നിസാര പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |