പെരിന്തൽമണ്ണ: രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 60,08,794 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ രാജസ്ഥാൻ പൊലീസ് (ജോധ്പൂർ സൈബർ പോലീസ് സ്റ്റേഷൻ) മലപ്പുറം മേലാറ്റൂർ പൊലീസിന്റ സഹായത്തോടെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ് (38), തൃശ്ശൂർ പൂത്തോൾ സ്വദേശി വലേരിപറമ്പിൽ അശ്വിൻരാജ് (27), മക്കരപ്പറമ്പ് വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ഷെഫീഖ് (29) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾക്കായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി. മേലാറ്റൂർ ഇൻസ്‌പെക്ടർ എ.സി മനോജ് കുമാർ, എസ്.ഐ പ്രദീപ്, സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ മൻസൂർ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, പൊലീസുകാരായ സുബിൻ, അനിത, ഹോം ഗാർഡ് ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |