കൊച്ചി : യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക റദ്ദാക്കി. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് അംഗത്വ പട്ടിക റദ്ദാക്കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലാണ് കോടതി നടപടി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലാൽ ജമാലിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാർക്ക് യൂത്ത് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ കോടതിച്ചെലവ് നൽകണമെന്നും കോടതി ഉത്തരവിട്ടു.
വ്യാജ തിരിച്ചറിയൽ കാർഡിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആബിദ് അലി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആബിദ് അലിയെ സംസ്ഥാന വേതൃത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അദ്ധ്യക്ഷനായിരിക്കയായിരുന്നു നടപടി. ഹർജിക്കാരനായ ലാൽ ജമാലിന് വേണ്ടി അഭിഭാഷകൻ കൂടിയായ ആബിദ് അലിയാണ് മുൻസിഫ് കോടതിയിൽ ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |