ജോൺ എബ്രഹാം നായകൻ
തെന്നിന്ത്യൻ താരം മീനാക്ഷി ചൗധരി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.
ജോൺ എബ്രഹാം നായകനായ ഫോഴ്സ് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ഫോഴ്സ് 3 ലൂടെയാണ് മീനാക്ഷി ചൗധരി ബോളിവുഡിലെത്തുന്നത്. ഫോഴ്സിന്റെ ആദ്യ ഭാഗത്തിന്റെ സംവിധായകൻ നിഷികാന്ത് കാമത്തും രണ്ടാം ഭാഗത്തിന്റെ സംവിധായകൻ അഭിനവ് ദിയോയും ചേർന്ന് സംവിധാനം ചെയ്യുന്ന ഫോഴ്സ് 3 ന്റെ ചിത്രീകരണം നവംബറിൽ തുടങ്ങാനാണ് തീരുമാനം. അടുത്ത വർഷം നവംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
ബോക്സോഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്ക്കറിലെ നായിക എന്ന വിലാസത്തിലാണ് ഹരിയാനക്കാരി മീനാക്ഷി ചൗധരി ശ്രദ്ധ നേടുന്നത്. അതേസമയം ജോൺ എബ്രഹാം ഇപ്പോൾ മുംബൈ പൊലീസ് കമ്മിഷണറായിരുന്ന രാകേഷ് മറിയയുടെ ബയോപിക്കിലഭിനയിക്കുകയാണ്. രാകേഷ് മറിയയുടെ ലെറ്റ് മീ സേ ഇറ്റ് നൗ എന്ന ആത്മകഥയെ ആസ്പദമാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണം ഈ മാസം അവസാനം പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |