40 ദിവസത്തെ ഷെഡ്യൂൾ ഒക്ടോബർ 11ന് ആരംഭിക്കും
ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് വാഗമണ്ണിൽ 40 ദിവസത്തെ ചിത്രീകരണം. ഒക്ടോബർ11ന് വാഗമൺ ഷെഡ്യൂൾ ആരംഭിക്കും. വാഗമണ്ണിൽ സെറ്റ് വർക്ക് ജോലി പുരോഗമിക്കുന്നു. അതേസമയം തായ് ലൻഡിൽ കാട്ടാളന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ഒക്ടോബർ 9 വരെയാണ് തായ്ലൻഡ് ഷെഡ്യൂൾ.
ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിൽ ഉള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' തുടക്കം കുറിച്ചത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ രംഗങ്ങളുടെ ചിത്രീകരണവും തായ്‌ലൻഡിൽ നടക്കും. നൂറു ദിവസത്തിലധികം നീണ്ടു നിൽക്കുന്നതാണ് ചിത്രീകരണം. മാർക്കോയുടെ വൻ വിജയത്തിനുശേഷം
ക്യൂബ്സ്എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, കാട്ടാളനിൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരോടൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ , കിൽ താരം പാർത്ഥ് തിവാരി , 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ് എന്നിവരാണ് മറ്റു താരങ്ങൾ. 50 കോടി ആണ് ചിത്രത്തിന്റെ ബഡ്ജറ്റ്. രചന ഉണ്ണി ആർ, ഛായാഗ്രഹണം രണദിവെ, കാന്താര ചാപ്ടർ1'നു ശേഷം അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
എഡിറ്റർ ഷമീർ മുഹമ്മദ് , എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, പി. ആർ.ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |