ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ -2ന് ഇന്ത്യ പൂർണ സജ്ജമാണ്. അതിർത്തി കടന്നുള്ള ഭീകരതയെ സ്‌പോൺസർ ചെയ്യുന്നത് പാകിസ്ഥാൻ തുടർന്നാൽ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കും. സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടേതാണ് മുന്നറിയിപ്പ്. രാജസ്ഥാൻ അതിർത്തിയിലെ അനൂപ്‌ഗഡിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്വിവേദി.
ഓപ്പറേഷൻ സിന്ദൂർ 1-ൽ കാണിച്ചതുപോലെ സംയമനം ഇനി പ്രതീക്ഷിക്കേണ്ട. ഓപ്പറേഷൻ സിന്ദൂർ 2.0 വേണ്ടിവന്നാലുള്ള തയ്യാറെടുപ്പ് വിലയിരുത്താനാണ് വന്നത്. നമ്മൾ പൂർണ സജ്ജം. സൈനികർ തയ്യാറായിരിക്കുക. ദൈവം ഇച്ഛിച്ചാൽ, ഉടൻ അവസരം വരുമെന്നും കരസേനാ മേധാവി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ 1.0 നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌ത്രീകൾ നെറ്റിയിൽ സിന്ദൂരം അണിയുമ്പോഴെല്ലാം രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ ഓർമ്മിക്കും.
തകർത്തത് 10
പാക് വിമാനം
ഓപ്പറേഷൻ സിന്ദൂറിനിടെ 300 കി.മീറ്റർ ഉള്ളിൽച്ചെന്ന് യു.എസ്, ചൈനീസ് നിർമ്മിത 10 പാക് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഇന്നലെ വെളിപ്പെടുത്തയിരുന്നു. പിന്നാലെയാണ് ദ്വിവേദിയുടെ മുന്നറിയിപ്പ്
ഗുജറാത്ത് അതിർത്തിയിലെ സർ ക്രീക്കിൽ (100 കി.മീറ്റർ നീളുന്ന ചതുപ്പ്) പാകിസ്ഥാൻ സൈന്യത്തിന്റെ കടന്നു കയറ്റ ശ്രമത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നൽകിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഇതെ രീതിയിലാണ് പ്രതികരിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |