തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ ഒരെണ്ണത്തിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം - കണ്ണൂര്‍ (12081/ 12082) ജനശതാബ്ദി എക്‌സ്പ്രസിനാണ് പുതിയതായി ഒരു സ്റ്റോപ് കൂടി അനുവദിച്ചത്. കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഇനി മുതല്‍ ചങ്ങനാശേരിയിലും നിര്‍ത്തും എന്നതാണ് പുതിയ മാറ്റം. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് യാഥാര്‍ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നും എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്. ഉച്ചയ്ക്ക് 2.50ന് ആണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങുന്നത്. രാത്രി 12.50ന് ആണ് കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |