ലണ്ടൻ: 1,400 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബ്രിട്ടണിലെ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുത്തു. 2018 മുതൽ ലണ്ടൻ ബിഷപ്പിന്റെ പദവി വഹിക്കുന്ന സാറ മുല്ലാലിയ്ക്കാണ് (63) ചരിത്ര നിയോഗം. വരുന്ന മാർച്ചിൽ കാന്റർബറി കത്തീഡ്രലിൽ വച്ച് ആഗോളതലത്തിൽ 8.5 കോടി വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയ നേതാവായുള്ള സാറയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. മുൻ നഴ്സായ സാറ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പാകും. ജനുവരിൽ ജസ്റ്റിൻ വെൽബി സ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് ചർച്ച് ഒഫ് ഇംഗ്ലണ്ടിന്റെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്ക് സാറയെ തിരഞ്ഞെടുത്തത്. അതേസമയം,സാറയുടെ നിയമനത്തെ വനിതാ ബിഷപ്പുമാരെ എതിർക്കുന്ന കൺസർവേറ്റീവ് ആംഗ്ലിക്കൻ ഗ്രൂപ്പുകൾ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |