തിരുവനന്തപുരം: നികുതി ഘടനയിൽ മാറ്റംവരുത്തി 10 ദിവസങ്ങൾക്കുള്ളിൽത്തന്നെ പല കുത്തക കമ്പനികളുടെയും ഉത്പന്നങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും ഇതുമൂലം മൊത്ത,ചില്ലറ വ്യാപാരശാലകളിൽ ആശയക്കുഴപ്പമുണ്ടെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് പറഞ്ഞു. ഉത്പാതകതലത്തിൽത്തന്നെ ഇതിന് തടയിടേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി.എസ്.ടി നികുതിയിൽ ഇളവുവന്ന സാധനങ്ങളുടെ പട്ടിക ഇപ്പോഴും പൂർണമായും വ്യക്തമല്ല. ചില സാധനങ്ങൾക്ക് 18 ശതമാനമായി നിലനിൽക്കുകയും ചിലതിന് അഞ്ചു ശതമാനമായി കുറയുകയും ചെയ്തു. എന്നാൽ കോമ്പിനേഷൻ ആയി ഉത്പാദിപ്പിക്കുന്ന സാധന സാമഗ്രികൾക്ക് ഉയർന്ന ശതമാനം നികുതി നിലനിൽക്കുന്നു. ഇത് തർക്കങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |