ശാസ്താംകോട്ട : കുന്നത്തൂർ പുത്തനമ്പലം ആലുംമൂട്ടിൽ 'ഐവർകാലക്കൂട്ടം' കലാ പഠനകേന്ദ്രം പ്രവർത്തനം തുടങ്ങി. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബിനേഷ് ഉദ്ഘാടനം ചെയ്തു. പുത്തനമ്പലം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം അനീഷ്യ, കലാകേന്ദ്രം ഡയറക്ടർ ആർ.അരുൺചന്ദ്രൻ, രാജൻ നാട്ടുശേരി, ശ്രീകുമാർ, ജയകൃഷ്ണൻ, പി.വി.കെ.പ്രസാദ്, വിപിൻ യുവജന, അനു ബി.ഐവർ, ആർദ്ര പ്രമോദ്, വന്ദന, പ്രെഗ്മ, ഐശ്വര്യ രാജൻ എന്നിവർ സംസാരിച്ചു. പുത്തനമ്പലം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കലാ പരിപാടികളും നടന്നു. ശാസ്ത്രീയ നൃത്തം, സംഗീതം, ഉപകരണ സംഗീതം, നാടൻപാട്ട്, നാട്ടുവാദ്യങ്ങൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്. സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയ കലാകാരൻ ആർ.അരുൺചന്ദ്രന്റെ ചുമതലയിൽ ഐവർകാലയിൽ പ്രവർത്തിച്ചുവരുന്ന കലാ പഠന കേന്ദ്രത്തിന്റെ ശാഖയാണ് പുത്തനമ്പലത്ത് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |