പുതുക്കാട്: അച്ഛനെ വെട്ടിയ മകന്റെ പേരിൽ വധശ്രമത്തിന് കേസ്. മുത്രത്തിക്കര മേക്കാടൻ വീട്ടിൽ വിഷ്ണു (35) ന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വിഷ്ണുവിന്റെ വെട്ടേറ്റ് പിതാവ് ശിവൻ (64) മുളംകുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ അഞ്ച് വർഷമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ശിവനെയും ഭാര്യയെയും വീട്ടിൽ നിന്നും പുറത്താക്കി രണ്ട് മാസമായി വിഷ്ണു തനിച്ചാണ് താമസം. ശിവനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ കീഴടങ്ങിയത്. വിഷ്ണുവിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചു. വിഷ്ണു നെടുപുഴ, തൃശൂർ ഈസ്റ്റ്, ഒല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും ഉൾപ്പെടെ ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ ആദംഖാൻ, എസ്.ഐമാരായ എൻ. പ്രദീപ്, എ.വി.ലാലു,ജി.എസ്.ഐമാരായ രംഗനാഥൻൻ, സുധീഷ്,എ.എസ്. ഐ.ആന്റോ ജോസഫ്, ജി.എസ്.സി.പി.ഒ മാരായ ദീപക്, ഷമീർ, മനീഷ്, സി. പി.ഒമാരായ ഹരിലാൽ, ഫൈസൽ, ബാസിൽ, യഥു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |