തിരുവനന്തപുരം:മെഡിസെപ് രണ്ടാം ഘട്ടത്തിനുള്ള ടെണ്ടറിലെ കുറഞ്ഞ പ്രീമിയം 800 ഉരൂപ.ഇതോടെ പ്രീമിയം കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങി.റിവേഴ്സ് ടെണ്ടർ മാതൃകയിലാണ് നീക്കം. അത്.ഫലിച്ചില്ലെങ്കിൽ പ്രീമിയം തുക കൂട്ടേണ്ടി വരും.പ്രതിമാസ പ്രീമിയം 750 രൂപയായി അംഗീകരിച്ചണ് സർക്കാർ ടെണ്ടർ വിളിച്ചത്. പ്രീമിയം ഉയർന്നേക്കുമെന്ന് "കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളിൽ നിന്നാണ് രണ്ടാം മെഡിസെപിന് ടെണ്ടർ വിളിച്ചത്. നിലവിലെ നടത്തിപ്പുകാരായ ഒറിയന്റൽ ഇൻഷ്വറൻസും ന്യൂ ഇന്ത്യ അഷ്വറൻസുമാണ് ടെണ്ടർ നൽകിയിട്ടുള്ളത്. രണ്ടും പ്രതിമാസ പ്രീമിയം 800രൂപയ്ക്ക് മുകളിലാണെന്നാണ് അറിയുന്നത്. നിലവിലെ മെഡിസെപ് കാലാവധി ഒക്ടോബർ 30ന് അവസാനിക്കും.അതിന് മുമ്പ് ടെണ്ടർ ഉറപ്പിക്കേണ്ടി വരും.രണ്ടു വർഷത്തേക്കാണ് രണ്ടാം മെഡിസെപിൽ കരാറുണ്ടാക്കുന്നത്.
ഒന്നാം മെഡിസെപിൽ മൂന്ന് വർഷമായിരുന്നു.അത് നഷ്ടമാണെന്ന വിലയിരുത്തിലാണ് പ്രീമിയം 500രൂപയിൽ നിന്ന് 750രൂപയാക്കി ഉയർത്താൻ സർക്കാർ വഴങ്ങിയത്. രണ്ടാംഘട്ടത്തിൽ കവറേജ് മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും പുറമെ പൊതുമേഖലാസ്ഥാപനങ്ങളിലേയും സഹകരണസ്ഥാപനങ്ങളിലേയും ജീവനക്കാരേയും മെഡിസെപിൽ ഉൾപ്പെടുത്തി അതിന്റെ വ്യാപ്തിയും പ്രീമിയം തുകയും കൂടുതലാക്കാൻ സാഹചര്യമൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |