കോട്ടയം: കോട്ടയം മാർക്കറ്റിലെ കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്‌ടിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൂർക്കല്ല് തലപ്പൻകോട് വീട്ടിൽ ഷിബു (47)നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച് ഉച്ചയ്ക്ക് കോട്ടയം മാർക്കറ്റിൽ കഫെ മലബാർ ഹോട്ടലിലാണ് സംഭവം. കൗണ്ടറിലെ മേശപ്പുറത്തു വച്ചിരുന്ന 99,999 രൂപ വിലയുള്ള കടഉടമയുടെ ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ് മൊബൈൽ ഫോൺ ആണ് മോഷണം പോയത്. ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |