തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്റിയുടെ പേരിൽ 6 കോടിയുടെ പുതിയ സ്‌കോളർഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്റി വി.അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ വിവിധ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ വെട്ടിക്കുറച്ച് സാഹചര്യത്തിലാണ് പുതിയ പദ്ധതി. എസ്.സി, എസ്. ടി വിദ്യാർത്ഥികൾക്ക് ഐ.ഇ.എൽ.ടി.എസ് അടക്കമുള്ള പരിശീലനം നൽകും. ന്യൂനപക്ഷ കോർപറേഷൻ 6300 പേർക്കായി 250 കോടി വായ്പ നൽകി. സ്കോളർഷിപ്പുകളുടെ വിതരണത്തിലെ തടസം ഒഴിവാക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് 6300 പേർക്ക് 250 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. സ്വയംതൊഴിൽ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |