വാസ്തുവിൽ അടുക്കളയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. കാരണം അടുക്കളയിൽ ലക്ഷ്മീദേവി, അന്നപൂർണേശ്വരി, അഗ്നിദേവൻ, വായുദേവൻ, വരുണൻ എന്നിവരുടെ സാന്നിദ്ധ്യം ഉള്ളതായാണ് വിശ്വസിക്കുന്നത്. ഒരു വീടിന്റെ ഐശ്വര്യം തീരുമാനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് അടുക്കളയെന്ന് വാസ്തുവിൽ പറയുന്നു. അതിനാൽ എപ്പോഴും അടുക്കള വൃത്തിയാക്കി സൂക്ഷിക്കണം.
പൊട്ടിയ പാത്രങ്ങൾ, ചിലന്തി വല എന്നിവ അടുക്കളയിൽ നിന്ന് ഉടൻ മാറ്റണം. ഇത് ശുഭകരമല്ലെന്നും വീട്ടിൽ വരാൻ പോകുന്ന ദോഷത്തിന്റെ സൂചനയാണെന്നും കണക്കാക്കുന്നു. എന്നാൽ അടുക്കളയുമായി ബന്ധപ്പെട്ട് ചില ശുഭകാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. അത് അധികമാർക്കും അറിയില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.
അടുക്കളയിൽ പ്രവേശിക്കുമ്പോൾ മനഃസമാധാനം തോന്നുന്നുവെങ്കിൽ അതൊരു ശുഭലക്ഷണമായി കണക്കാക്കുന്നു. നല്ലസമയം ആരംഭിക്കാൻ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടുക്കളയിൽ പാകം ചെയ്യുന്ന ഏതൊരുഭക്ഷണവും വളരെ രുചിയുള്ളതായി തോന്നുന്നുവെങ്കിൽ അതും ഒരു ശുഭലക്ഷണമാണ്.
ഇത് അടുക്കളയിലെ ദേവതാ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ കൃത്യമായി തികയുകയും ബാക്കിവരാതെ ഇരിക്കുകയും ചെയ്താൽ ജീവിതത്തിൽ വരാൻ പോകുന്ന ശുഭകരമായ കാര്യങ്ങളുടെ സൂചനയാണ്. അടുക്കളയുടെ ഭാഗത്തായി ചെമ്പോത്ത്, ചിത്രശലഭം, അണ്ണാൻ, തത്ത എന്നീ ജീവികളെ കാണുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. ഇത് സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം, പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |