നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന ഏഴംഗ സംഘം പൊലീസിന്റെ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ ഒരു ലോഡ്ജിൽ നിന്ന് കോട്ടയം ഉഴവൂർ കണ്ടത്തിൽ വീട്ടിൽ ക്രിസ്റ്റി ( 33), മലപ്പുറം വളാഞ്ചേരി എടയൂർ താഴത്തെ പള്ളിയിൽ മുഹമ്മദ് ഫയാസ് നാജി, വടകര നടക്കുതായ കാണിയാംകണ്ടായിൽ ഷംനാസ് എന്നിവരെയാണ് ആദ്യം പിടികൂടിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്‌പ്പോൾ മറ്റൊരു ലോഡ്ജിൽ മറ്റുള്ളവരുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് ഇവിടെ നടത്തിയ റെയ്ഡിൽ കോട്ടയം പാല പുതുമംഗലത്ത് വീട്ടിൽ അനന്തു (28), കോട്ടയം ഈരാറ്റുപേട്ട ചക്കാലയിൽ മുഹമ്മദ് ഫൈസൽ (29), കോട്ടയം ഞാഴൂർ പതിക്കപറമ്പിൽ വിപിൻദാസ് (29), മലപ്പുറം എടയൂർ അമ്പലാടത്ത് അഫ്‌സൽ (26) എന്നിവരും പിടിയിലായി. ഇവരിൽ നിന്നായി ആറ് ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |