കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്താൻ ഭക്തൻ വഴിപാടായി നൽകിയ 58 പവൻ സ്വർണം കാണാനില്ലെന്ന് പരാതി. ദേവസ്വം വിജിലൻസ് ഇന്ന് ദേവസ്വം സ്ട്രോങ് റൂമിൽ പരിശോധന നടത്തും.
12 വർഷം മുമ്പ് ചിലമ്പിനേത്ത് മേലുകര എം. പി രാമചന്ദ്രൻ നായരാണ് വിഗ്രഹത്തിന്റെ കൈകൾ പൊതിയാൻ സ്വർണം സമർപ്പിച്ചത്. കാലപ്പഴക്കം കൊണ്ട് വിഗ്രഹത്തിന്റെ കൈയിലുണ്ടായ ക്ഷതത്തെ തുടർന്ന് ബലപ്പെടുത്താനാണ് സ്വർണം പൊതിഞ്ഞത്. . ഇതിനായി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി. രാമൻ നായരെയാണ് രാമചന്ദ്രൻ നായർ സമീപിച്ചത്. അദ്ദേഹം ഇടപെട്ട് തന്ത്രിയിൽ നിന്ന് അനുജ്ഞ വാങ്ങി നൽകി.. 2013 ലാണ് സ്വർണം പൊതിഞ്ഞത്. രണ്ടു വർഷം മുമ്പ് വിഗ്രഹം മുഴുവൻ വെള്ളികൊണ്ട് പൊതിയുകയാണെന്നും അതിനാൽ സ്വർണം അഴിച്ചുമാറ്റുകയാണെന്നും ദേവസ്വം അധികൃതർ അറിയിച്ചതായി രാമചന്ദ്രൻ നായർ പറഞ്ഞു. താൻ സമർപ്പിച്ച സ്വർണം വിഗ്രഹത്തിൽ അണിഞ്ഞുകാണണമെന്ന് ആഗ്രഹമുണ്ടന്ന് പറഞ്ഞപ്പോൾ ആ സ്വർണം ഉപയോഗിച്ച് അരപ്പട്ട നിർമ്മിച്ച് വിഗ്രഹത്തിൽ ചാർത്താമെന്ന് അധികൃതർ പറഞ്ഞു. പക്ഷേ ഇപ്പോൾ സ്വർണം വിഗ്രഹത്തിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |