ക്വീൻസ്‌ലാൻഡ്: രണ്ടാം യൂത്ത് ടെസ്റ്റിലും ജയം നേടി ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി (2-0) ഇന്ത്യ അണ്ടർ 19 ടീം. മത്സരത്തിന്റെ രണ്ടാം ദിനം ഓസീസ് ഉയർത്തിയ 81 റൺസിന്റഎ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ 3 വിക്കറ്റ് നഷ്‌ടപ്പെടുത്തി എത്തി 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. സ്കോർ– ഓസ്ട്രേലിയ: 135/10,116/10, ഇന്ത്യ: 171/10, 84/3.
രണ്ടാം ഇന്നിംഗ്‌സിൽ സൂപ്പർ താരം വൈഭവ് സൂര്യവംശി ഗോൾഡൻ ഡക്കായെങ്കിലും വേദാന്ത് ത്രിവേദി (33 നോട്ടൗട്ട്), വിഹാൻ മൽഹോത്ര (21) എന്നിവരുടെ ഇന്നിംഗ്‌സുകൾ ഇന്ത്യയ്ക്ക് തുണയായി.ആദ്യ ടെസ്റ്റിലും ഇന്ത്യയ്ക്കായിരുന്നു ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |