വിതുര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൊളിക്കോട് കുന്നുംപുറത്ത് മാജിദാ മൻസിലിൽ എൻ.അൽഅമീനെ (33) ജില്ലാകളക്ടറുടെ കാപ്പാഉത്തരവ് പ്രകാരം ജയിലിലടച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷൻ, എറണാകുളം, ആര്യനാട്,തമ്പാനൂർ,നെടുമങ്ങാട്,വിതുര പൊലീസ് സ്റ്റേഷനുകളിലായി അൽഅമീനിന്റെ പേരിൽ 11 കേസുകളുണ്ട്. മുമ്പ് തുടരെ കുറ്റകൃത്യങ്ങൾ നടത്തിയതിന് അൽഅമീനെ കാപ്പാനിയമപ്രകാരം ഒരുവർഷത്തോക്ക് നാടുകടത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. കാപ്പാഉത്തരവ് ലംഘിച്ചത് മുൻനിറുത്തി വിതുര സ്റ്റേഷൻ ഹൗസ്ഒാഫീസർ ജി.പ്രദീപ്കുമാർ,എസ്.ഐ മുഹ്സ്സിൻമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |