പരപ്പനങ്ങാടി: ഭീഷണിപ്പെടുത്തി പലതവണകളിലായി പതിനെട്ട് ലക്ഷം രൂപയും എട്ടു പവൻ സ്വർണവും കൈക്കലാക്കിയ 36 കാരിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കര സ്വദേശി സ്വദേശി ചമ്പയിൽ രാഗേഷിൻറെ ഭാര്യ മഞ്ജു എന്നും വിനീത എന്നും വിളിപ്പേരുള്ള രമ്യയെയാണ് (36) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയിൽ വക്കീൽ ഗുമസ്തനായി ജോലി ചെയ്തുവരുന്ന നെടുവ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായിട്ടാണ് പ്രതി സ്വർണവും പണവും കൈക്കലാക്കിയത്. പീഡന കേസിൽ പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്നും സ്ത്രീ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പ് സംഘത്തെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ സി.ഐ.വിനോദ് വിലയാട്ടൂരിനു പുറമെ എസ്.ഐമാരായ റീന, വിജയൻ,സി.പി.ഒ പ്രജോഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |