വർക്കല: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നഗരൂർ വെള്ളല്ലൂർ ഇടവനക്കോണം ഗിരീഷ് ഭവനിൽ അനീഷി(34)നെയാണ് ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം വർക്കല അതിവേഗ കോടതി ജഡ്ജി എസ്.ആർ.സിനിയാണ് ശിക്ഷ വിധിച്ചത്. 2015ൽ അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രതി പിഴയടയ്ക്കുന്നപക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ഹേമചന്ദ്രൻനായർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |