തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള റോഡ് സുരക്ഷാ കമ്മിഷണർ യോഗേഷ് ഗുപ്തയെ കേന്ദ്ര ഡെപ്യൂട്ടേഷന് പരിഗണിക്കാനായി വിജിലൻസിന്റെ സ്ഥിതി വിവര റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനയച്ചു. റിപ്പോർട്ട് നൽകാതെ സർക്കാർ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 5 പ്രവൃത്തി ദിവസത്തിനകം നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടതിനെ തുടർന്നാണ് ക്ലിയറൻസ് പൊതുഭരണവകുപ്പ് കേന്ദ്രത്തിനയച്ചത്. എന്നാൽ, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങിയതിന് യോഗേഷിനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണമുണ്ടെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |