റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ടോട്ടൽ യൂത്ത് കാർണിവൽ ആയ പ്രദീപ് രംഗനാഥൻ- മമിത ബൈജു ചിത്രം ഡ്യൂഡിന്റെ ട്രെയിലർ 16 മില്യൻ കാഴ്ചരുമായി കുതിക്കുന്നു. 100 കോടി ക്ളബിൽ 'ഡ്രാഗണ് പിന്നാലെ കയറുന്ന പ്രദീപ് രംഗനാഥൻ ചിത്രം ആയിരിക്കും 'ഡ്യൂഡ്' എന്ന് ട്രെയിലറിന് ലഭിക്കുന്ന സ്വീകാര്യത തെളിയിക്കുന്നു. അത്രയ്ക്ക് വെൽ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യം വരുന്ന ട്രെയിലർ . തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17ന് തിയേറ്ററിൽ എത്തും. നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് മറ്റ് താരങ്ങൾ. സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം വൈറലാണ് . മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി,
ഇ4 എന്റർടെയ്ൻമെന്റാണ് കേരളത്തിൽ വിതരണം. പി.ആർ.ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |