
തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ(ജി.സി.സി) ആഗോള ഹബായി ഇന്ത്യ അതിവേഗം വളരുകയാണെന്ന് നെസ്റ്റ് ഡിജിറ്റൽ എസ്.ടി.സി വൈസ് പ്രസിഡന്റും ബിസിനസ് ഓപ്പറേഷൻസ് മേധാവിയുമായ സാബു ഷംസുദീൻ പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ ജി.സി.സികളുടെ ബിസിനസ് നിലവിലെ 6460 കോടി ഡോളറിൽ നിന്ന് 11,000 കോടി ഡോളറിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്‌നോപാർക്കിന്റെ ഔദ്യോഗിക വോഡ്കാസ്റ്റ് പരമ്പരയായ 'ആസ്പയർ: സ്റ്റോറീസ് ഒഫ് ഇന്നൊവേഷനി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സിയിലൂടെ രാജ്യത്ത് ഏകദേശം 1.9 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. ലോകത്തെ പ്രമുഖ കമ്പനികൾ ഇന്ത്യയിൽ ജി.സി.സികൾ സ്ഥാപിക്കുകയാണ്. ദക്ഷിണേന്ത്യയിൽ നൂറിനടുത്ത് കമ്പനികൾ ജി.സി.സി തുടങ്ങാൻ കാത്തിരിക്കുകയാണ്.
എൻജിനീയറിംഗിലും മാനുഫാക്ചറിംഗിലും പ്രവർത്തിക്കുന്ന ആഗോള കമ്പനിയാണ് 1990ൽ ടെക്‌നോപാർക്ക് സ്ഥാപിതമായപ്പോൾ ആരംഭിച്ച നെസ്റ്റ് ഡിജിറ്റൽ എസ്.ടി.സി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |