തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാറിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ റേഷൻ വ്യാപാരികൾ പങ്കെടുത്തതിനാൽ ഇരു ജില്ലകളിലേയും റേഷൻ കടകൾ ഭൂരിഭാഗവും ഇന്നലെ തുറന്നില്ല. രണ്ട് ജില്ലകളിലേയും റേഷൻ കടൾക്ക് പൂർണമായും അവധിയായിരിക്കുമെന്ന് പൊതുവിതരണ കമ്മീഷണർ അറിയിച്ചിരുന്നു. എന്നാൽ ഈ അവധി അറിയിപ്പ് പരസ്യപ്പെടുത്താത്തതിനാൽ കടയിലെത്തിയ ഗുണഭോക്താക്കൾക്ക് മടങ്ങിപ്പോകേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |