ആലപ്പുഴ: കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
കൃഷിയിടങ്ങളിൽ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം. കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ല. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകും. പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി പ്രസാദ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |