തൃശൂർ: ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയ സംഭവം പഴയതാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു. ഈ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിലൊക്കെ കോടതിയിൽ ദേവസ്വം മറുപടി നൽകിയിട്ടുണ്ട്. ഇതിനു ശേഷവും ഇവിടെ ഓഡിറ്റിംഗ് നടന്നിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലൊരു ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ട് പുകമറ സൃഷ്ടിക്കലാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം.
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്ത് കൈകാര്യം ചെയ്യുന്നതും മറ്റു പ്രവർത്തനവുമൊക്കെ എല്ലാവർക്കും അറിയാവുന്ന രീതിയിൽ തന്നെയാണ്. ഇപ്പോൾ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളൊക്കെ നടന്നത് തന്റെ കാലത്തല്ല. അന്ന് പറഞ്ഞ കാര്യങ്ങളിലൊക്കെ ദേവസ്വം നടപടിയെടുത്തിട്ടുണ്ട്. പണമടച്ചില്ലെന്ന് പറയുന്നതിൽ പലിശയടക്കം അടപ്പിച്ചിട്ടുണ്ട്. ദേവസ്വത്തിന് ഒരു നഷ്ടവും വരുത്തിയിട്ടില്ല. ആഭ്യന്തര ഓഡിറ്റിംഗ് വിശദമായി നടത്താറുണ്ട്. ഭണ്ഡാരം എണ്ണുമ്പോൾ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ പ്രതിനിധിയും ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനുമുണ്ടാകും. ആർക്കും കണക്ക് പരിശോധിക്കാവുന്ന സംവിധാനമാണെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |