മുളങ്കുന്നത്തുകാവ്: കഴിഞ്ഞദിവസം നെഞ്ചുവേദന മൂലം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും ശ്വാസകോശ അണുബാധയുമാണ് ആരോഗ്യം മോശമാകാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച തൃശൂരിൽ ആധാരമെഴുത്ത് ജീവനക്കാരുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |