ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ നാലാം തോൽവി. ഇന്നലെ ഡൽഹി തൂഫാൻസ് നേരിട്ടുള്ള സെറ്റുകൾക്കാണ് കാലിക്കറ്റിനെ തോൽപ്പിച്ചത് (15-11, 15-9, 15-11) ഹെസ്യൂസ് ചൗറിയോ ആണ് കളിയിലെ താരം. ആദ്യ മൂന്ന് കളിയും തോറ്റ കാലിക്കറ്റിന് സെമിഫൈനൽ സാധ്യത നിലനിർത്താൻ ജീവൻമരണപ്പോരാട്ടമായിരുന്നു ഈമത്സരം. ജയത്തോടെ ഡൽഹി മൂന്നാം സ്ഥാനത്തെത്തി.
ഇന്ന് വൈകിട്ട് 6.30ന് ബംഗളൂരു ടോർപിഡോസ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും.
സുഭദ്ര കെ സോണി
ചാമ്പ്യൻ
തിരുവനന്തപുരം: 8-ാമത് സ്റ്റേറ്റ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ മുൻവർഷങ്ങളിലെ ചാമ്പ്യനായ നിഖിത.ബി യെ നേരിട്ടുള്ള സെറ്റിൽ അട്ടിമറിച്ച് കഴിഞ്ഞ വർഷത്തെ അണ്ടർ - 19 ചാമ്പ്യനായിരുന്ന സുഭദ്ര കെ സോണി വനിതാ വിഭാഗത്തിൽ ചാമ്പ്യനായി. സ്കോർ -13-11,14-12,11-1.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നാഷണൽ ഗെയിംസ് സ്ക്വാഷ് സെന്ററിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ അഭിൻ ജോ ജെ വില്യംസ് , ഓംകാർ വിനോദിനെ 8-11,11-8,11-3,11-5 ന് തോൽപ്പിച്ച് കിരീടം നിലനിർത്തി.
മറ്റു വിഭാഗ ങ്ങളിൽ കിരീടം നേടിയവർ : ഹരിനന്ദൻ സി ജെ (അണ്ടർ -11), റോഷൻ സുരേഷ് ( അണ്ടർ -13), കാർത്തികേയൻ എം .ആർ (അണ്ടർ -15), ആകാശ് ബി.എസ്(അണ്ടർ -17), ആരാധന ദിനേഷ്(അണ്ടർ -13 ഗേൾസ്), അദിതി നായർ( അണ്ടർ -17 ഗേൾസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |