ടിക്കി ടാക്ക പാലക്കാട് പുരോഗമിക്കുന്നു
തമിഴ് നടൻ സന്തോഷ് പ്രതാപ് മലയാളത്തിൽ. ആസിഫ് അലി നായകനായി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിലൂടെയാണ് മലയാള അരങ്ങേറ്റം. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ടിക്കി ടാക്കയിൽ സന്തോഷ് പ്രതാപ് ജോയിൻ ചെയ്തു.
കഥൈ തിരൈകതൈ വാസനം ഇളക്കം എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച സന്തോഷ് പ്രതാപ് സർപട്ടൈ പരമ്പര, ദ റോഡ്, കതിർ, പത്തുതല, അരമനൈ 4 തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. 2022 ൽ വിജയ് ടെലിവിഷനിൽ മത്സാരാർത്ഥിയായി കുക്കു വിത്ത് കോമാലി എന്ന കുക്കറി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.അതേസമയം
ആസിഫ് അലിയുടെ കരിയറിലെ ഹൈ ഒക് ടേവ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ആരാധക ലോകത്ത് വമ്പൻ പ്രതീക്ഷ നൽകുന്നു.
നസ്ളിൻ, ലുക്‌മാൻ, സംഗീത് പ്രതാപ്, വാമിഖ ഗബ്ബി, സഞ്ജന നടരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബോളിവുഡിലെ വമ്പൻ നിർമ്മാതാക്കളായ ടി സീരിസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചർ കമ്പനിയുമാണ് സഹ നിർമ്മാതാക്കൾ. കെ.ജി. എഫ് ഉൾപ്പെടെ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ രവി ബസൂർ ആണ് ഇൗണം.
ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് ആണ് ഫൈറ്റ് മാസ്റ്റർ. ദ് റെയ്ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഉദേ ആണ്. തിരക്കഥ, സംഭാഷണം, നിയോഗ്, ഛായാഗ്രഹണം സോണി സെബിൻ.
എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം. താനൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |