മുംബയ്: ആകെ ഈ ലോകത്ത് നിർമ്മിച്ചത് മൂന്നെണ്ണം. വിലയാകട്ടെ കോടികൾ. അവയിലൊന്ന് സാക്ഷാൽ നിതാ അംബാനിയുടെ കൈയിൽ. ആഡംബരത്തിന്റെ പ്രതീകമായ ഒരു കൊച്ച് ഹാൻഡ്‌ബാഗിന്റെ കാര്യമാണ് പറയുന്നത്. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിതാ അംബാനിയുടെ 17 കോടിരൂപ വിലയുള്ള ഹാൻഡ്‌ബാഗിന്റെ കാര്യമാണ് ഇപ്പോൾ വാർത്തയാകുന്നത്.
സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന് നിതാ അംബാനി എത്തിയത് ആഡംബരത്തിന്റെ ഉദാഹരണമെന്ന് ഏത് വിധത്തിലും സൂചിപ്പിക്കാവുന്ന വേഷവിധാനത്തോടെയാണ്. ഒപ്പം കരുതിയിരുന്ന ഹെർമംസ് ബ്രിക്കിന്റെ 17 കോടി രൂപ വിലവരുന്ന കുഞ്ഞൻ ഹാൻഡ്‌ബാഗ് ശ്രദ്ധ നേടി. പ്രശസ്‌തമായ ബിർക്കിൻ ബാഗിന്റെ മിനിയേച്ചർ രൂപമായിരുന്നു ഈ ബാഗ്. 18 കാരറ്റ് വൈറ്റ്‌ഗോൾഡിൽ ഉള്ള ബോഡിയിൽ നിരവധി ഡയമണ്ടുകൾ ഉണ്ട്. രണ്ട് ബില്യൺ ആണ് സൂചിപ്പിച്ച വില. ബാഗ് മാത്രമല്ല ബ്രേസ്‌ലറ്റായും അത് അണിയാനാകും. ഹൃദയാകൃതിയിലുള്ള കൊളംബിയൻ എമറാൾഡ് ഇയർറിംഗും, ക്യാൻഡി ഷേപ്പ്‌ഡ് എമറാൾഡ് ബ്രേസ്‌ലറ്റും നിതാ അംബാനി ധരിച്ചിരുന്നു. മരുമകൾ രാധിക മെർച്ചന്റ്നൊപ്പമാണ് നിതാ അംബാനി മനീഷ് മൽഹോത്ര സംഘടിപ്പിച്ച ആഘോഷത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |