മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മഞ്ജു പിള്ള. എന്നാൽ മഞ്ജുവിനെ മലയാളി പ്രേക്ഷകരോട് ചേർത്ത് നിർത്തിയത് 'ഹോം' എന്ന ഒറ്റ ചിത്രമായിരുന്നു. പിന്നീടങ്ങോട് ഒട്ടേറെ അമ്മ വേഷങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോൾ താരം ടെലിവിഷൻ ഷോകളും ആക്ടിംഗ് സ്‌കൂളുകളുമായി തിരക്കിലാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടി വീണ നായരുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച അഭിമുഖമാണ് ചർച്ചയാകുന്നത്. ജീവിതത്തെ പിടിച്ചുനിർത്തിയ വ്യക്തികൾ ആരാണെന്ന ചോദ്യമാണ് വീണ ചോദിച്ചത്. ഇതിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. തന്റെ അമ്മയും മകളുമാണ് ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തികളെന്ന് മഞ്ജു പറഞ്ഞു.
മഞ്ജുവിന്റെ വാക്കുകളിലേക്ക്
'അമ്മ, എന്റെ മകൾ. ഈ രണ്ട് പേരുമാണ് എനിക്ക് ജീവിതത്തിൽ മാറ്റനിർത്താൻ സാധിക്കാത്ത രണ്ട് പേർ. അതിൽ അമ്മ ലൈഫ് ലോംഗ് ഉണ്ടാകും. മകൾ അവരുടെ ലൈഫിലേക്ക് പോകും. മകൾ മറ്റൊരു ജീവിതത്തിലേക്ക് പോയാലും നമ്മൾ അവളുടെ പിറകെ പോകും. അവൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നമ്മൾ കൂടെ പോകും. നമ്മുടെ എല്ലാ അമ്മമാരും അങ്ങനെയാണ്. അത് ഇല്ലാത്തതിന്റെ വിഷമം നന്നായി അറിയാം. അമ്മയോളം വരില്ല ഒന്നും. മക്കളെ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്നത് അമ്മ മാത്രമാണ്. ഇപ്പോഴും എന്റെ ഫോണെടുത്ത് നോക്കുമ്പോൾ അതിൽ ഒരു മേസേജ് ഉണ്ടാകും. രാത്രി കിടക്കാൻ നേരത്തും എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്ന ഒരു വോയിസ് മെസേജ് എത്തും. അത് നമ്മുടെ മക്കൾ ചിലപ്പോൾ ചോദിച്ചെന്ന് വരില്ല. സ്‌നേഹക്കുറവുകൊണ്ടൊന്നുമല്ല അത്'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |