മാവേലിക്കര- രണ്ടാം ക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ ഉറ്റസുഹൃത്താണ് ഇയാൾ.
രതീഷ് കുട്ടിയുടെ അച്ഛനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു .കുട്ടിയുടെ അമ്മ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്ത് താമസിക്കുകയാണ്. അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞുവന്ന കുട്ടി രണ്ടു തവണ ആക്രമിക്കപ്പെട്ടു. അച്ഛനെ പേടിച്ച് കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. 15ന് സ്കൂളിലെത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് അദ്ധ്യാപരോട് വിവരം പറഞ്ഞു. അദ്ധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ച ശേഷം കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പൊലീസ് കേസെടുത്തതിനെത്തുടർന്ന്
തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ മണിക്കൂറുകൾക്കുള്ളിൽ തന്ത്രപരമായി പിടികൂടി. ഇയാൾ കുറത്തികാട് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. കുറത്തികാട് ഇൻസ്പെക്ടർ മോഹിത്, എ.എസ്.ഐ രാജേഷ് ആർ.നായർ, സീനിയർ സി.പി.ഒ അരുൺകുമാർ, ശ്യാം കുമാർ, സി.പി.ഒ നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |