ബംഗ്ളാദേശിനെ 10 വിക്കറ്റിന് കീഴടക്കി
വിശാഖപട്ടണം : ബംഗ്ളാദേശിനെതിരായ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ 10 വിക്കറ്റിന് വിജയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലാം ജയം നേടിയ ഓസീസ് ഒൻപത് പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി സെമി സാദ്ധ്യതകൾ വർദ്ധിപ്പിച്ചു. അതേസമയം തുടർച്ചയായ നാലാം തോൽവി വഴങ്ങിയ ബംഗ്ളാദേശ് സെമി കാണാതെ പുറത്താകാൻ സാദ്ധ്യതയേറി.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് നിശ്ചിത 50 ഓവറിൽ കഷ്ടപ്പെട്ട് 198/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ഓസീസ് വനിതകൾ ഒറ്റ വിക്കറ്റുപോലും കളയാതെ 24.5 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്ടൻ അലീസ ഹീലി സെഞ്ച്വറി (113*) നേടിയപ്പോൾ സഹ ഓപ്പണർ ഫോബീ ലിച്ച്ഫീൽഡ് 84 റൺസുമായി പുറത്താകാതെ നിന്നു.
ഇന്നത്തെ മത്സരം
ശ്രീലങ്ക Vs ദക്ഷിണാഫ്രിക്ക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |