ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി. 2024 സെപ്‌തംബറിൽ സ്ഥാനമേറ്റ ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കണ്ട ഹരിണി, താൻ 1994ൽ ബിരുദ പഠനം പൂർത്തിയാക്കിയ ഡൽഹി ഹിന്ദു കോളേജ് ഇന്നലെ സന്ദർശിച്ചു. വിദ്യാഭ്യാസ വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന ഹരിണി വിദ്യാഭ്യാസ,സാങ്കേതിക മേഖലകളിൽ ഇന്ത്യൻ സഹകരണം തേടിയാണ് എത്തിയത്. ഇന്ന് ഡൽഹി ഐ.ഐ.ടിയും നീതി ആയോഗും സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |